തരംഗിണിയുടെ പൊൻ ചിങ്ങത്തേരുമായി ദാസേട്ടൻ

By santhisenanhs.01 09 2022

imran-azhar

 

നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം തരംഗിണിയുടെ ബാനറിൽ കെ.ജെ.യേശുദാസ് ആലപിച്ച ഓണപ്പാട്ട് എത്തി. പൊൻ ചിങ്ങത്തേര് എന്ന പേരിലൊരുക്കിയ പാട്ടിന്റെ പ്രകാശനം കൊച്ചി വിമാനത്താവളത്തിൽ നടൻ മോഹന്‍ലാൽ നിർവഹിച്ചു. അമേരിക്കയിൽ നിന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ ആയി ചടങ്ങിൽ പങ്കെടുത്തു. യേശുദാസ് പാടിയ പാട്ടുകള്‍ക്കായി അഭിനയിക്കാനുള്ള സൗഭാഗ്യത്തില്‍ അഭിമാനം ഉണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

 

 

സിയാലിന്റെയും കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെയും ദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പാട്ടിന്റെ പ്രകാശന ചടങ്ങിൽ അധ്യക്ഷനായിരുന്നു. രമേഷ് പിഷാരടി, മനോജ് കെ.ജയൻ, ഗായകരായ സുജാത മോഹൻ, വിജയ് യേശുദാസ് തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

നീണ്ട ഇടവേളയ്ക്കു ശേഷമാണ് യേശുദാസിന്റെ ഓണപ്പാട്ട് പുറത്തിറങ്ങുന്നത്. ഹരിഹരൻ പുതുവാതുണ്ടിൽ ആണ് പൊൻ ചിങ്ങത്തേര് എന്ന പാട്ടിനു വരികൾ കുറിച്ചത്. നന്ദു കർത്ത ഈണമൊരുക്കി. യേശുദാസിന്റേതായി ഇത്തവണ പുറത്തിറങ്ങുന്ന ഒരേയൊരു ഗാനമാണ് പൊൻ ചിങ്ങത്തേര്.

 

OTHER SECTIONS