By Hiba .25 09 2023
കോഴിക്കോട്: നിപ വ്യാപന ആശങ്ക കുറഞ്ഞതോടെ കോഴിക്കോട് വടകര താലൂക്കിലെ പഞ്ചായത്തുകളിലുള്ള കണ്ടെയിന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
എന്നാല്‍, പൊതുവായ നിയന്ത്രണങ്ങള്‍ തുടരും. ഒക്ടോബര്‍ ഒന്നുവരെ അത്യാവശ്യമില്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.