ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

By anil payyampalli.05 05 2021

imran-azhar

 


ന്യൂദൽഹി : മലങ്കര മാർത്തോമസഭ വലിയ മെത്രോപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

 

 

ദൈവത്തിന്റെ ദാസനും കൃപയുടെ പ്രതീകവുമായമാർ ക്രിസോസ്റ്റത്തിന്റെ നിര്യാണത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

 

അദ്ദേഹത്തിന്റെ സമ്പന്നമായ ദൈവശാസ്ത്ര പരിജ്ഞാനത്തിലും മനുഷ്യന്റെ കഷ്ടപ്പാടുകൾ നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങളിലും വ്യാപൃതനായിരുന്നു. അതിൽ ഇന്ത്യൻ ജനതയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാടുകൾ നിസ്സീമമാണ്.

 

മലങ്കര അംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

 

 

 

 

 

OTHER SECTIONS