ബാഫ്ത: ആന്റണി ഹോപ്കിൻസ് മികച്ച നടൻ, നടി ഫ്രാൻസെ മക്ഡോർമാന്റ്

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azhar 

 ലണ്ടൻ : നാലാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

 

ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസാണ് മികച്ച നടൻ. ക്രിസ്റ്റഫർ ഹാംപ്ടൺ - ഫ്ലോറിയാൻ സെല്ലർ ഇതേ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസെ മക്ഡോർമാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. നൊമാഡ്‌ലാൻഡാണ് മികച്ച ചിത്രം.

 

 

ഇന്ത്യയിൽനിന്നുള്ള ദ വൈറ്റ് ടൈഗർ എന്ന ചിത്രം നാല് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. വൈറ്റ് ടൈഗറിലെ ആദർശ് ഗൗരവും മികച്ച നടനുള്ള മത്സരപട്ടികയിൽ ഇടം നേടിയിരുന്നു.

 

 

മറ്റു പുരസ്‌കാരങ്ങൾ ഇങ്ങനെ;

മികച്ച സഹനടി- യൂ യോൻ ജുങ്ങ് (മിനാരി)

 

മികച്ച സഹനടൻ- ഡാനിയേൽ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)

 

മികച്ച ഇംഗ്ലീഷിതര ചിത്രം- അനതർ റൗണ്ട്

 

മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചർ

 

മികച്ച ആനിമേറ്റഡ് ചിത്രം- സോൾ

 

മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്ലാൻഡ്)

 

 

മികച്ച അവലംബിത തിരക്കഥ- എമറാൻഡ് ഫെന്നെൽ (പ്രോമിസിങ് യങ്ങ് വുമൺ)

 

 

മികച്ച ഒറിജിനൽ സ്‌കോർ- സോൾ

 

മികച്ച ഛായാഗ്രാഹകൻ- നൊമാഡ്ലാൻഡ്

മികച്ച കാസ്റ്റിങ്- മാങ്ക്

 

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- മാ റൈനീസ് ബ്ലാക്ക്ബോട്ടം

 

മികച്ച മേയ്ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്ബോട്ടം

 

മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റൽ

 

മികച്ച സ്പെഷ്യൽ വിഷ്വൽ എഫക്ട്- ടെനെറ്റ്

 

 

OTHER SECTIONS