ലക്ഷദ്വീപ് മുന്‍ എംപി ജയില്‍ മോചിതനായി; കേന്ദ്രത്തിനെതിരെ വിമര്‍ശനം

By Shyma Mohan.25 01 2023

imran-azhar

 

 

കൊച്ചി: ഹൈക്കോടതിയെ വിശ്വാസമുണ്ടായിരുന്നുവെന്ന് വധശ്രമക്കേസില്‍ പുറത്തിറങ്ങിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. തന്നെ അയോഗ്യനാക്കിയ നടപടി പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നുവെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

 

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ധൃതി പിടിച്ചാണ്. ഇപ്പോള്‍ അതിന്റെ ആവശ്യകതയെന്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ ആരുടെയോ താല്‍പര്യം ആണെന്ന് കരുതുന്നുവെന്നും ആര്‍ക്കാണ് ധൃതിയെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചത് കൊണ്ടാണ് തനിക്ക് പകരം ഒരാളെ അവിടെ സ്ഥാപിക്കണമെന്ന ധൃതി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിനെതിരായ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്‌തോടെ ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് കത്ത് നല്‍കി. ഫൈസലിന്റെ ഡല്‍ഹിയിലെ അഭിഭാഷകന്‍ കെ. ആര്‍ ശശിപ്രഭുവാണ് കമ്മീഷന് കത്തയച്ചത്.

 

ഹൈക്കോടതി ഉത്തരവോടെ മുന്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഫൈസലിന്റെ അയോഗ്യത ഇല്ലാതെയാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എംപിയെ അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്ന് കാട്ടി ലോക്‌സഭാ സ്പീക്കറിനും അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും.

 

 

 

OTHER SECTIONS