എഴുതാത്ത പരീക്ഷയില്‍ പാസ്സായി; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക്ലിസ്റ്റ് വിവാദത്തില്‍

By Greeshma Rakesh.06 06 2023

imran-azhar


കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. പരീക്ഷാഫലത്തില്‍ മാര്‍ക്കിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിജയിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി വിഭാഗം പരീക്ഷ എഴുതിയിരുന്നില്ലെന്നും എഴുതാത്ത പരീക്ഷയാണ് ആര്‍ഷോ വിജയിച്ചതായി മാര്‍ക്കിലിസ്റ്റിലുള്ളതെന്നുമാണ് ഉയര്‍ന്നുവരുന്ന ആരോപണം.ആര്‍ഷോ റിമാന്‍ഡില്‍ കഴിയുന്ന സമയത്താണ് മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ നടന്നതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എങ്ങനെയാണ് എഴുതാത്ത പരീക്ഷയില്‍ ആര്‍ഷോ വിജയിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.

 

പിന്നീട് റീ അഡ്മിഷന്‍ എടുത്താണ് ആര്‍ഷോ പരീക്ഷ എഴുതിയത്. ആദ്യം നടന്ന പരീക്ഷയുടെ റിസള്‍ട്ട് ആണ് വിജയിച്ചു എന്ന് രേഖപ്പെടുത്തി വന്നിരിക്കുന്നത്.എന്നാല്‍, 'പാസ്ഡ്' എന്ന് മാര്‍ക്ക് ലിസ്റ്റില്‍ ഉള്ളത് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്.

 

മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുമായി ബന്ധപ്പെട്ട് ചില തകരാറുകള്‍ ഉണ്ടെന്നാണ് കോളേജിന്റെ വിശദീകരണം. മാര്‍ക്ക് ലിസ്റ്റ് വിവാദമായതോടെ സൈറ്റില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി കെ.എസ്.യു. രംഗത്തെത്തി. പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

 

 

OTHER SECTIONS