ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതി; രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി

By Lekshmi.24 03 2023

imran-azhar

 

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

 

 

 

രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.വിഷയത്തില്‍ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് അടിയന്തര യോഗം ചേരും.

 

 

 

അതേസമയം രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.സത്യം പറയുന്നവരെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഇന്നലെയാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്.സൂറത്ത് ജില്ലാ കോടിതിയാണ് ശിക്ഷ വിധിച്ചത്.എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമര്‍ശം.

 

 

 

OTHER SECTIONS