ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു;പോളിങ് 4.92 ശതമാനം

By parvathyanoop.30 11 2022

imran-azhar

 

ഗാന്ധിനഗര്‍ : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.. എട്ട് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്.രാവിലെ 9 മണിവരെ 4.92 ശതമാനം പോളിങ് രേഖപ്പെടുത്തി. 19 ജില്ലകളിലെ 89 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 788 സ്ഥാനാര്‍ഥികളാണുളളത്.

 

രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5നു നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗദ്വി മത്സരിക്കുന്ന ഖംബാലിയയാണു ശ്രദ്ധേയമായ മണ്ഡലം.

 

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിക്കായി ജനവിധി തേടുന്ന ജാംനഗറിലും ഇന്നാണ് പോളിങ്. 140 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയിലും ഇന്നാണ് വോട്ടെടുപ്പ്.സൗരാഷ്ട്ര കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തുന്നത്.

OTHER SECTIONS