ഉത്തരാഖണ്ഡില്‍ വാഹനാപകടം: 2 സ്ത്രീകളടക്കം 12 പേര്‍ കൊല്ലപ്പെട്ടു

By Shyma Mohan.18 11 2022

imran-azhar

 


ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉര്‍ഗാം - പല്ല ജാകോള ഹൈവെയിലാണ് അപകടമുണ്ടായത്. വാഹനം 600 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

 

ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുറാന, പോലീസ് സൂപ്രണ്ട് പ്രമന്ദ്ര ഡോവല്‍, സംസ്ഥാന ദുരന്ത നിവാരണ സേന(എസ്ഡിആര്‍എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), പ്രാദേശിക ഭരണകൂടം എന്നിവര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

 

OTHER SECTIONS