By parvathyanoop.07 02 2023
മംഗളൂരു:നഴ്‌സിങ് കോളജില്‍ 137 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മംഗളൂരു ശക്തി നഗറിലെ നഴ്‌സിങ് കോളജിലെ നഴ്‌സിങ്ങ് വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
തിങ്കളാഴ്ച രാത്രിയില്‍ ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് തലവേദനയും വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടു.പുലര്‍ച്ചെ 2 മണിയ്ക്ക വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ കോളജ് അധികൃതര്‍ താമസിപ്പിച്ചാണ് വിവരം അറിയിച്ചത്. മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കുട്ടികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. പൊലീസ് കമ്മിഷണര്‍ എന്‍. ശശി കുമാര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ഥികളെ കണ്ടു.
52 വിദ്യാര്‍ഥികളെ എ.ജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കെഎംഎസി ജ്യോതിയില്‍18, യുനിറ്റി ഹോസ്പിറ്റല്‍ 14, സിറ്റി ഹോസ്പിറ്റല്‍ 8, മംഗല ഹോസ്പിറ്റല്‍ 3, എഫ്.ആര്‍ മുല്ലേഴ്‌സ് ഹോസ്പിറ്റല്‍ 2 പേരും ചികിത്സതേടി.