മഹാരാഷ്ട്രയിൽ പിടിമുറുക്കി കോവിഡ്; നാളെ രാത്രി മുതൽ നിരോധനാജ്ഞ, അനാവശ്യ യാത്ര തടയും

By സൂരജ് സുരേന്ദ്രന്‍.13 04 2021

imran-azhar

 

 

മുംബൈ: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച രാത്രി മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ.

 

ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

 

നാലു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല, മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ - കോമേഴ്‌സ്, ഇന്ധന വിതരണം എന്നിവ അനുവദിക്കും, പൊതുഗതാഗതം നിര്‍ത്തിവെക്കില്ല, അവശ്യ യാത്രകള്‍ക്കുവേണ്ടി മാത്രമെ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ.

 

മഹാരാഷ്ട്രയില്‍ ഇന്ന് 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

OTHER SECTIONS