രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി കൊച്ചിയില്‍; 1500 ഓക്‌സിജന്‍ കിടക്കകള്‍; 130 ഡോക്ടര്‍മാര്‍

By Web Desk.15 05 2021

imran-azhar


കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാകാനൊരുങ്ങി അമ്പലമുകളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രി. ആദ്യഘട്ടത്തില്‍ 100 ഓക്‌സിജന്‍ കിടക്കകളുമായി ആശുപത്രിയില്‍ ഞായറാഴ്ച മുതല്‍ ചികിത്സ ആരംഭിക്കും.

 

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം രണ്ട് ദിവസം വൈകി തുടങ്ങിയത്.

 

സംസ്ഥാന സര്‍ക്കാര്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താത്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്.

 

ബി.പി.സി.എല്‍ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിലൂടെ ഓക്‌സിജന്‍ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്‌നങ്ങളും ക്ഷാമവും മറികടക്കാന്‍ സാധിക്കും.പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തി. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കും.

 

കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.

 

 

 

 

OTHER SECTIONS