By Shyma Mohan.21 11 2022
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയര്‍ന്നു.
റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 326 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പശ്ചിമ ജാവയിലെ സിയാന്ജൂരിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായി സിയാന്‍ജൂരില്‍ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് കാലാവസ്ഥ - ജിയോഫിസിക്സ് ഏജന്‍സി അറിയിച്ചു. സുനാമിക്ക് സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.