പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പുഴയില്‍ ചാടിയ 17 കാരന്‍ മരിച്ചു

By Priya.23 03 2023

imran-azhar

 

ആലുവ: മാര്‍ത്താണ്ഡവര്‍മ പാലത്തിന്റെ മുകളില്‍ നിന്നു പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ 17 കാരന്‍ മരിച്ചു. തായിക്കാട്ടുകര എസ്എന്‍ പുരത്തു താമസിക്കുന്ന ഗൗതം (17) ആണു മരിച്ചത്.ബുധനാഴ്ച രാത്രിയാണ് സംഭവം.

 

പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ പതിനേഴുകാരിയാണ് ആദ്യം പുഴയില്‍ ചാടിയത്. ഇരുവരും വെള്ളത്തില്‍ വീഴുന്നതു കണ്ട മീന്‍പിടിത്തക്കാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.

 

ഇരുവരെയും വെള്ളത്തില്‍ നിന്നു കരയിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചു.ഇരുവരും പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. മനോജിന്റെയും ഷേര്‍ളിയുടെയും മകനാണ് ഗൗതം. സഹോദരി: ഗൗരി.

 

OTHER SECTIONS