പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By sisira.15 05 2021

imran-azhar

 

 

കോഴിക്കോട്: കട്ടാങ്ങൽ ചേനോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. 19 വയസ്സുള്ള ചേന്ദമംഗല്ലൂർ ചേനോത്തു കിഴക്കേടത്ത് മധുസൂദനന്‍റെ മകൻ ആദർശ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് സംഭവമുണ്ടായത്.

 

പുഴയില്‍ കുളിക്കാനിറങ്ങിയ ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മുക്കം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

OTHER SECTIONS