By priya.25 09 2023
ഡല്‍ഹി: മണിപ്പൂരില്‍ കാണാതായ മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈയിലാണ് 17, 20 വയസുള്ള വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്.
ഈ കുട്ടികള്‍ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. സിബിഐ കേസ് അന്വേഷിക്കുന്നതിനിടെയാണ് മരിച്ചുവെന്ന സ്ഥിരീകരിക്കുന്നത്. ഹിജാം ലിന്തോയ്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.
കാവേരി നദീജല തര്‍ക്കം; ബെംഗളൂരുവില്‍ ബന്ദ് തുടങ്ങി, നിരോധനാജ്ഞ
ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ബന്ദ്.
എന്നാല്‍ 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ബെംഗളൂരുവില്‍ പോലീസ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വെള്ളം വിട്ടു കൊടുത്താല്‍ കര്‍ണാടകയിലെ കര്‍ഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബെംഗളൂരുവില്‍ യോഗം ചേര്‍ന്ന് 29-ന് കര്‍ണാടക ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചു.