പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു കെട്ടിത്തൂക്കി; 72 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി അസം പോലീസ്

By Bhumi.16 06 2021

imran-azhar

 

 


ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയ പ്രതികളെ 72 മണിക്കൂറിൽ പിടികൂടി അസം പോലീസ്.

 

കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 16, 14 വയസുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.

 

പ്രതികളില്‍ മൂന്നു പേരാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.

 

ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

 

72 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ കഴിഞ്ഞുവെന്ന് എസ്.പി. പ്രതീക് വിജയ കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ സന്ദര്‍ശിച്ചു.

 

 

OTHER SECTIONS