ലക്‌നൗവില്‍ കെട്ടിടം തകര്‍ന്നുവീണ് 3 മരണം; 35 പേര്‍ കുടുങ്ങിക്കിടക്കുന്നു

By Shyma Mohan.24 01 2023

imran-azhar

 


ലക്‌നൗ: യുപിയില്‍ ലക്‌നൗവിലെ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. 35 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ലക്‌നൗവില്‍ ഹസ്‌റത്ഗഞ്ചിലാണ് സംഭവം. മുപ്പത് കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.

 

എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴുപേരെ രക്ഷിച്ചതായി യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

OTHER SECTIONS