മണിപ്പൂരില്‍ ആംബുലന്‍സിന് അക്രമികള്‍ തീയിട്ടു; മൂന്നുപേര്‍ വെന്തുമരിച്ചു

By Lekshmi.08 06 2023

imran-azhar

 

മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലന്‍സിന് അക്രമികള്‍ തീയിട്ടു. 8 വയസ്സുകാരനും അമ്മയും അടക്കം മൂന്നുപേര്‍ വെന്തുമരിച്ചു. പടിഞ്ഞാറന്‍ ഇംഫാലിലെ ഇറോയ്‌സെംബ ഏരിയയില്‍ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോണ്‍സിങ്ങ് ഹാങ്ങ്‌സിങ്ങ്, അമ്മ മീന ഹാങ്ങ്‌സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

 

പ്രതിഷേധക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനാണ് ആംബുലന്‍സ് ഏര്‍പ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലന്‍സിനെ അസം റൈഫിള്‍സ് അകമ്പടി സേവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലര്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി തീവെക്കുകയായിരുന്നു.

 

OTHER SECTIONS