ചിത്തിരപുരം പവർഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ

By sisira.15 05 2021

imran-azhar

 

ഇടുക്കി: ചിത്തിരപുരം പവർഹൗസിന് സമീപം 54-കാരനെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.

 

തിരുനൽവേലി സ്വദേശി സൗന്ദരരാജനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.12 വർഷമായി സൗദിയിൽ ജോലിയിലായിരുന്ന ഇദ്ദേഹം ഭാര്യാമാതാവിൻ്റെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് ഭാര്യ നിർമ്മലയുടെ വീട്ടിൽ എത്തിയത്.

 

ഇന്ന് രാവിലെ ഒൻപതരയോടെ പവർഹൗസിന് സമീപമുള്ള കടയിൽ പോകാൻ ഇറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വീട്ടിൽ നിന്ന് പത്ത് മീറ്ററോളം താഴെ റോഡിൽ മരിച്ചുകിടക്കുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുത ലൈനിലേക്ക് വീണുകിടന്നിരുന്നു. ഇതിൽ നിന്നും ഷോക്കേറ്റതായിരിക്കാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

OTHER SECTIONS