By parvathyanoop.24 01 2023
ബെംഗളൂരു: ടെക് കമ്പനികള്‍ കൂട്ട പിരിച്ചുവിടല്‍ തുടരുന്നുന്നു. 60,000 മുതല്‍ 80,000 വരെ അമേരിക്കയില്‍ ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് സൂചന.എന്നാല്‍ ഇവരില്‍ പലര്‍ക്കും 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങേണ്ടതായി വരും.
എച്ച് 1 ബി, എല്‍ 1 വിസയിലുള്ളവര്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യത കൂടുതല്‍.312,600 പേര്‍ക്കാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ടത്.2023ല്‍ മാത്രം 174 ടെക് കമ്പനികള്‍ 56,570 ജീവനക്കാരെ പിരിച്ചുവിട്ടു.
എച്ച് 1 ബി വിസയില്‍ മൈഗ്രന്റ് ആയി ജോലിയില്‍ പ്രവേശിച്ചതിനാല്‍ തനിക്ക് ആവശ്യത്തിന് അവധി പോലും ലഭിച്ചില്ലെന്നും 10 മാസം മുമ്പാണ് താന്‍ ജോലിയില്‍ പങ്കുവെച്ചതെന്നും മോണാംബിഖ എന്ന ഗൂഗിള്‍ ജീവനക്കാരി പറഞ്ഞു.
മൈക്രോസോഫ്റ്റ്, മെറ്റ, ആമസേണ്‍ ആല്‍ഫബെറ്റ് എന്നിവിടങ്ങളില്‍ നിന്നായി 51,000 പേരെ പിരിച്ചുവിട്ടു.അതേ സമയം സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് സ്ഥാപനമായ സ്‌പോട്ടിഫൈ തിങ്കളാഴ്ച തങ്ങളുടെ 10,000 ജീവനക്കാരില്‍ 6% കുറവ് വരുത്തുന്നതായി ഉത്തരവിറക്കി.
ഏകദേശം 600 ജീവനക്കാരെ സ്ഥാപനം പിരിച്ചുവിട്ടേക്കുമെന്നാണ് കണക്ക് കൂട്ടല്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18,000-ത്തിലധികം തൊഴിലാളികളെ പിരിച്ചു വിടാനാണ് ആമസോണ്‍ തീരുമാനം.
വെയര്‍ഹൗസ് സ്റ്റാഫ് ഉള്‍പ്പെടെ 1.5 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ആമസോണിലുള്ളത്. ആമസോണിന്റെ 28 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുന്നു.