75 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

By priya.14 08 2022

imran-azhar

 

ന്യൂഡല്‍ഹി: 75 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ട ത്രിവര്‍ണ്ണ പതാകകള്‍ കൊണ്ട് അലങ്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്ന ചെങ്കോട്ട അടക്കം കനത്ത സുരക്ഷയിലാണ്. രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍,പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട എന്നിവിടങ്ങളെല്ലാം ത്രിവര്‍ണ്ണ പതാകയില്‍ തിളങ്ങുകയാണ്.

 

പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഹര്‍ ഘര്‍ തിരംഗ പ്രചാരണം ഇന്നും തുടരും. സംസ്ഥാന തലസ്ഥാനങ്ങളില്‍ ഇന്നും സ്വാതന്ത്ര്യദിനാഘോഷ റാലികള്‍ നടക്കും.പ്രമുഖ വ്യക്തിത്വങ്ങള്‍ ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന്റെ ഭാഗമാകും.


ഡല്‍ഹിയും മറ്റു പ്രധാന നഗരങ്ങളും കനത്ത സുരക്ഷയിലാണ്. ഡല്‍ഹിയില്‍ മാത്രമായി 10,000 ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ അവസാനിച്ചു. ചെങ്കോട്ടയുടെ പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാധുനിക ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചു.വിമാനത്താവളങ്ങള്‍ ,മെട്രോ സ്റ്റേഷനുകളിലും,റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷാ ശക്തമാക്കി.

 

 

OTHER SECTIONS