ഗുജറാത്തില്‍ മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന് പോസ്റ്റര്‍; എട്ടുപേര്‍ അറസ്റ്റില്‍

By Greeshma Rakesh.31 03 2023

imran-azhar

 



 അഹമ്മദാബാദ്: ഗുജറാത്തില്‍ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ വിവിധയിടങ്ങളില്‍ മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന പോസ്റ്റൊറൊട്ടിച്ചവരെയാണ് അറസ്റ്റു ചെയ്തതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍.

 

നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ആക്ഷേപകരമായ പോസ്റ്ററുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും അഹമ്മദ്ബാദ് പൊലീസ് വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി.

 

അറസ്റ്റിലായവര്‍ എല്ലാം പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ ഇസുദാന്‍ ഗഡ് വി പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണിത്. ബിജെപി പേടിച്ചിരിക്കുകയാണെന്നും ഇസുദാന്‍ ഗഡ് വി പറഞ്ഞു.

 

OTHER SECTIONS