By Shyma Mohan.30 01 2023
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയിലാണ് സംഭവം.
രണ്ട് അക്രമികളാണ് കൂട്ടവെടിവെപ്പ് നടത്തിയത്. കെബെര്‍ഹയിലെ ക്വാസാകെലെയിലെ ഒരു വീട്ടിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിനുശേഷം തോക്കുധാരികള്‍ ഓടിരക്ഷപ്പെട്ടു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.