ബെംഗളൂരുവില്‍ ക്വാറിയില്‍ നീന്തുന്നതിനിടെ കൊല്ലം സ്വദേശി മുങ്ങിമരിച്ചു

By Hiba.19 09 2023

imran-azhar

 


ബെംഗളൂരു :നെലമംഗലയ്ക്കു സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ (20) ആണ് മരിച്ചത്.

 

തിങ്കളാഴ്ച വൈകിട്ടാണ് അജ്മലിന്റെ സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള 6 അംഗ സംഘം ക്വാറിയിലെത്തിയത്. നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു. 

 

അഗ്‌നിശമന സേന, നെലമംഗല റൂറൽ പൊലീസ്, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുൻപാണ് നെലമംഗലയിലെ എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: സഫീന. സഹോദരി: ആൽഫിയ.

 

 

 

 

 

OTHER SECTIONS