ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

By anilpayyampalli.10 06 2021

imran-azhar

 


ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

 

മുംബൈ സ്വദേശിയായ ഖാസി സമീർ അബ്ദുലിന്റെ മകനും ഷാർജ ഇന്ത്യാ ഇന്റർനാഷനൽ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അബ്ദുല്ലാ സമീർ ഖാസിയാണ് കഴിഞ്ഞ ദിവസം ഷാർജ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.

 

 


മെയ് 24ന് നാഷനൽ പെയിന്റ് ഏരിയയിൽ അബ്ദുല്ലാ സമീർ ഖാസി താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴെ കളിച്ച് കൊണ്ടിരിക്കെ സംഭവിച്ച വാഹനാപകടമാണ് അബ്ദുല്ലാ സമീറിന്റെ മരണത്തിന് വഴിയൊരുക്കിയത്.

 

 

 

 

 

 

 

OTHER SECTIONS