വ്യായാമത്തിനിടെ കാര്‍ ഇടിച്ച് ടെക് കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം

By paravathyanoop.19 03 2023

imran-azhar

 


മുംബൈ: പ്രഭാത നടത്തത്തിനിടെ കാര്‍ ഇടിച്ച് ടെക് കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം.മുംബൈയിലെ ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്നോളജീസിന്റെ സിഇഒ രാജലക്ഷ്മി വിജയാണ് മരിച്ചത്.

 

ഞായറാഴ്ച രാവിലെ 6.30-ന് മുംബൈ വറോളി മില്‍ക്ക് ഡെയറിക്ക് സമീപമാണ് സംഭവംനടന്നത്. ഇടിയുടെ ആഘാതത്തില്‍ ഒരടിയോളം രാജലക്ഷ്മി തെറിച്ചു വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.രാജലക്ഷ്മിയുടെ ഭര്‍ത്താവും തൊട്ട് പുറകെ വരുന്നുണ്ടായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

 

വാഹനത്തിലെ ഡ്രൈവറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.നാഷണല്‍ ഇന്‍ഷുറസ് കമ്പനിയില്‍ ജോലി ആരംഭിച്ച രാജലക്ഷ്മി എയര്‍ടെല്‍, ടാറ്റ മോട്ടോര്‍സ്, ഫ്‌ലിപ്പ്കാര്‍ട്ട്, എന്നിങ്ങനെ നിരവധി കമ്പനികളില്‍ ഉയര്‍ന്ന് പദവികള്‍ വഹിച്ചിട്ടുണ്ട്.

 

അതേ സമയം നിരവധി മാരത്തണുകളിലും അത്‌ലറ്റിക് മത്സരങ്ങളിലും പങ്കെടുത്തിരുന്ന രാജലക്ഷ്മി ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 

OTHER SECTIONS