By parvathyanoop.07 02 2023
ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ഉളള ആരോപണത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തി.അത് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ലോക്സഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.
പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തി.
എന്നാല്‍ ഉച്ചയ്ക്ക് 12 ന് ഒരിയ്ക്കല്‍ കൂടി ചേര്‍ന്ന ലോക്‌സഭ നന്ദിപ്രമേയ ചര്‍ച്ചകളുമായി നടപടി തുടര്‍ന്നു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ വീണ്ടും നിര്‍ത്തിവച്ചു. ചൊവ്വാഴ്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച രീതിയില്‍ തിരിച്ചു വരവിന്റെ സൂചനകളാണ് നല്‍കിയത്.
അദാനി എന്റര്‍പ്രൈസസ് ആദ്യ ട്രേഡിങ് സെഷനില്‍ 20 ശതമാനം അപ്പര്‍ സര്‍ക്യുട്ട് പരിധിയില്‍ മികച്ച നേട്ടത്തിലായി. വിപണികളില്‍ ലിസ്റ്റ് ചെയ്ത പത്ത് അദാനി ഓഹരികളില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം മുന്നേറ്റം കാട്ടി.