By parvathyanoop.30 01 2023
പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചത്.
പിടി സെവന്‍ എന്ന കാട്ടുകൊമ്പനെ പിടികൂടിയ ശേഷമാണ് ആനക്കൂട്ടം ഇവിടെ ഇറങ്ങുന്നത്.ഒരു മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി.
ഇടുക്കി 301 കോളനിയില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം നടക്കുന്നു.കോളനിയിലെ ഷെഡ് തകര്‍ത്തു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ കൊമ്പന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അരിക്കൊമ്പന്റെ ആക്രമണം.