കോണ്‍ഗ്രസ് പ്രതിഷേധത്തെ രാമക്ഷേത്രവുമായി ബന്ധിപ്പിച്ച് അമിത് ഷാ

By Shyma Mohan.05 08 2022

imran-azhar

 

 


ന്യൂഡല്‍ഹി: വര്‍ദ്ധിച്ച വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ രാമക്ഷേത്രവുമായി ബന്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്ന പാര്‍ട്ടി ബോധപൂര്‍വ്വം ഓഗസ്റ്റ് 5 തിരഞ്ഞെടുത്തതാണെന്നും കറുത്ത വസ്ത്രം ധരിച്ചുള്ള പ്രതിഷേധം രാഷ്ട്രീയ പ്രീണനം പ്രോത്സാഹിപ്പിക്കുന്നതിന് സൂക്ഷ്മമായ സന്ദേശം നല്‍കാനാണെന്നും അമിത് ഷാ ആരോപിച്ചു.

 

പ്രധാനമന്ത്രി മോദി രാമജന്മ ഭൂമിക്ക് അടിത്തറയിട്ട ദിവസം തന്നെ പ്രതിഷേധത്തിന് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് മനഃപൂര്‍വ്വമാണെന്നും ഷാ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി പുതിയ സമന്‍സ് അയച്ചിട്ടില്ല. എന്നിട്ടും കോണ്‍ഗ്രസ് പ്രതിഷേധം നടത്തുകയാണ്. രാജ്യത്തെ എല്ലാവരും നിയമത്തെ മാനിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

വിലക്കയറ്റത്തിനെതിരെ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത പോലീസ് വൈകിട്ടാണ് അവരെ വിട്ടയച്ചത്.

OTHER SECTIONS