35 യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍-സിംഗപ്പൂര്‍ വിമാനം പറന്നുയര്‍ന്നു

By Shyma Mohan.18 01 2023

imran-azhar

 


ന്യൂഡല്‍ഹി: യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ - സിംഗപ്പൂര്‍ വിമാനം പറന്നുയര്‍ന്നു. സ്‌കൂട്ട് എയര്‍ലൈന്‍സാണ് 35 യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്നത്.

 

സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഉച്ച കഴിഞ്ഞ് മൂന്നിന് സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം വിമാന സമയത്തിലെ മാറ്റത്തെക്കുറിച്ച് ഇ-മെയില്‍ വഴി യാത്രക്കാരെ അറിയിച്ചിരുന്നതായി എയര്‍ലൈന്‍സ് അറിയിച്ചു. ഇമെയില്‍ നോക്കി വിമാനത്താവളത്തില്‍ നേരത്തെ എത്തിയ യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു.

 

ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു. 50ലധികം യാത്രക്കാരെ കയറ്റാതെ ഗോഫസ്റ്റ് വിമാനം പറന്നുയര്‍ന്നിരുന്നു.

OTHER SECTIONS