മെഹുൽ ചോക്സി രാജ്യത്ത് പൗരത്വത്തിനപേക്ഷ നല്കിയപ്പോൾ ക്രിമിനൽ കുറ്റം ഉണ്ടെന്നതിന് തെളിവുണ്ടായിരുന്നില്ലെന്ന് ആന്റിഗ്വൻ മന്ത്രി

By anilpayyampalli.08 06 2021

imran-azharസെന്റ് ജോൺസ് (ആന്റിഗ്വ):മെഹുൽ ചോക്സി രാജ്യത്ത് പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ രാജ്യത്തിന് യാതൊരു കാരണവുമില്ലെന്ന് ആന്റിഗ്വ ഇൻഫർമേഷൻ മന്ത്രി മെൽഫോർഡ് നിക്കോളാവ് .

 

 

''മെഹുൽ ചോക്‌സി പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ, അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയോ ഇല്ലയോ എന്ന് സാക്ഷ്യപ്പെടുത്താൻ കഴിയുന്ന ഏജൻസികളിലൊന്നും പേരുണ്ടായിരുന്നില്ല'' നിക്കോളാവ് പറഞ്ഞു.

 

 

തെറ്റായ കാര്യങ്ങൾ ചെയ്ത് ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ വ്യക്തിയെന്ന് പിന്നീടാണ് വ്യക്തമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതിനുശേഷം ആന്റിഗ്വ അദ്ദേഹത്തിന്റെ പൗരത്വം റദ്ദായെങ്കിലും അയാൾ ആ നീക്കത്തെ പരസ്യമായി വെല്ലുവിളിച്ചു.മെഹുൽ ചോക്‌സി ആ നീക്കത്തെ പരസ്യമായി വെല്ലവിളിച്ചുവെന്നും കോടതിയിൽ ചോദ്യം ചെയ്തുവെന്നും നിക്കോളാവ് പറഞ്ഞു.

 

 

മെയ് 23 ന് അയൽരാജ്യമായ ആന്റിഗ്വ, ബാർബുഡ ദ്വീപുകളിൽ നിന്ന് ചോക്‌സി അയാൾ കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ വെച്ചാണ് പിടിയിലാകുന്നത്.

 

 

 

OTHER SECTIONS