ഓഗസ്റ്റ് 14ന് വൈകിട്ട് 5ന് ദേശീയഗാനം ആലപിക്കാന്‍ ആഹ്വാനം

By Shyma Mohan.05 08 2022

imran-azhar

 


ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം നേടി 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 14ന് വൈകുന്നേരം 5 മണിക്ക് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ദേശീയ ഗാനം ആലപിക്കാന്‍ ജനങ്ങളോട് ആഹ്വാനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

നഗരത്തിലുടനീളം 25 ലക്ഷം പതാകകള്‍ വിതരണം ചെയ്യാന്‍ എഎപി തീരുമാനിച്ചു. ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമാക്കി മാറ്റുന്നതിനുള്ള പ്രതിജ്ഞയെടുക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

 

OTHER SECTIONS