ഇന്ത്യന്‍ വുഷു താരങ്ങള്‍ക്ക് വിസ നിഷേധിച്ചു; ചൈന യാത്ര റദ്ദാക്കി അനുരാഗ് ഠാക്കൂര്‍

By Hiba.22 09 2023

imran-azhar

 

 

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള വീസ നിഷേധിച്ച്‌ ചൈന.അരുണാചല്‍ പ്രദേശിൽ നിന്നുള്ള മൂന്ന് വുഷു താരങ്ങൾക്കാണ് വിസ നിഷേതിച്ചത് . വനിതാ താരങ്ങളായ ന്യേമൻ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് ട്രാവൽ ഡോക്യുമെന്റ് ലഭിക്കാത്തത്. 

 

നേരത്തെ ഗെയിംസ് സംഘാടകരിൽ നിന്ന് ഇവർക്ക് അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചിരുന്നു. വുഷു ടീമിലെ മറ്റ് അംഗങ്ങൾ ബുധനാഴ്ച തന്നെ പുറപ്പെട്ടിരുന്നു. 

 

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധ സൂചകമായി കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി. 

 

ഇന്ത്യൻ പൗരന്മാരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഡൽഹിയിലും ബെയ്ജിങിലും പ്രതിഷേധം അറിയിക്കുമെന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

 

 

OTHER SECTIONS