മധ്യപ്രദേശിലെ ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്, രാഷ്ട്രീയ ഗിമ്മിക്കെന്നും ആരോപിതർക്ക് മന്ത്രിയെ കാണാമെന്നും ബി.ജെ.പി

By anil payyampalli.05 05 2021

imran-azhar

 


ഭോപ്പാൽ : മധ്യപ്രദേശ് ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്. സംസ്ഥാനത്ത് കോവിഡ് ബാധ വ്യാപിക്കുന്നതിനിടെ ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരിയെ കാണാനില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.

 

 

മന്ത്രിയെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 11000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ മധ്യപ്രദേശ് വർക്കിംഗ് പ്രസിഡന്റ് ജിട്ടു പട്വാരിയാണ് ആരോപണം ഉന്നയിച്ചത്.

 

 


''ആരോഗ്യമന്ത്രി എവിടെയാണെന്ന് ആർക്കുമറിയില്ല. ആർക്കെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായാൽ കോൺഗ്രസ് 11000 രൂപ ഇനാം നൽകും. കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ പങ്കെന്താണ്? പൂജ്യം.''- അദ്ദേഹം ആരോപിച്ചു.

 

 

അതേസമയം, കോൺഗ്രസിന്റെ ആരോപണം തള്ളി ബി.ജെ.പി രംഗത്തെത്തി. ആരോപണം രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ബി.ജെ.പി പറഞ്ഞു. കോവിഡിനെതിരെ മന്ത്രിയും ആരോഗ്യവകുപ്പും പൊരുതുകയാണ്. പട്വാരിക്ക് മന്ത്രിയെ കാണണമെങ്കിൽ അദ്ദേഹത്തിന് നേരിട്ട് ബന്ധപ്പെടാമെന്നും ബി.ജെ.പി പറഞ്ഞു.

 

അതേസമയം, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ്‌പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി.

 

 

എന്നാൽ കേരളമടക്കം പത്തു സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്.

 

OTHER SECTIONS