കെയർ ഫണ്ടിലേക്ക് പണം നൽകുന്നതിന് മുമ്പ് ചുറ്റുമുള്ളവർക്ക് കെയർ വേണോയെന്ന് നോക്കൂ

By anil payyampalli.05 05 2021

imran-azhar

 

തിരുവനന്തപുരം : ക്രിക്കറ്റ് താരം ശ്രീശാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാമിലാണ് ശ്രീശാന്ത് പോസ്റ്റ് പങ്കുവച്ചത്.

 

 

'പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കെയർ ഫണ്ടുകളിലേക്ക് സംഭാവന നൽകുന്നതിന് മുൻപ് നമ്മുടെ ചുറ്റുമുള്ളവർക്ക് സഹായം ആവശ്യമുണ്ടോയെന്ന് നോക്കണം. സാമ്പത്തികമായി പലർക്കും സഹായം വേണ്ട സമയമാണിത്.

 

S Sreesanth

 

 

അത് നമ്മുടെ സുഹൃത്തുക്കളോ കുടുംബമോ ജോലിക്കാരോ ആകാം. അവരെയാണ് ആദ്യം സഹായിക്കേണ്ടത്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അവരിലേക്ക് എത്തണമെന്നില്ല. നിങ്ങളാണ് എത്തേണ്ടത്.'

 

 

ശ്രീശാന്ത് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തത്.

 

 

 

OTHER SECTIONS