ഒരു കുടുംബത്തിലെ ഏഴുപേരുടെ മൃതദേഹങ്ങള്‍ നദിയില്‍

By Shyma Mohan.24 01 2023

imran-azhar

 


മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഏഴുപേരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തി. പൂനെ നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ദൗണ്ടിലെ യവത് ഗ്രാമത്തിന് സമീപമുള്ള ഭീമ നദിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

മരിച്ചവരില്‍ പ്രായമായ ദമ്പതികള്‍, മകള്‍, മരുമകന്‍, മൂന്ന് പേരക്കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. പര്‍ഗാവ് പാലത്തിന് സമീപം നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ തിരച്ചിലില്‍ ബാക്കിയുള്ള മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അപകട മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

OTHER SECTIONS