ബോംബ് നിര്‍മ്മാണം;ഗുണ്ടാ നേതാവിന്റെ ഇരു കൈകളും അറ്റുപോയി

By parvathyanoop.05 02 2023

imran-azhar



ചെന്നൈ: ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവിന്റെ ഇരു കൈകളും അറ്റുപോയി.ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന്റെ കൈകളാണ് സ്‌ഫോടനത്തില്‍ നഷ്ടമായത്.കാലിനും പരിക്കേറ്റു.

 

ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒട്ടേരി കാര്‍ത്തിയുടെ കൈകള്‍ ഗുരുതര മുറിവിനെ തുടര്‍ന്ന് പിന്നീട് മുറിച്ചു മാറ്റി.

 

ബോംബ് നിര്‍മമാണം നടത്തിയത് മറ്റൊരു ക്രിമിനലായ വിജയകുമാറിന്റെ വീട്ടില്‍ വച്ചാണ്.ഇരുവരും പുഴല്‍ ജയിലില്‍ കഴിയുമ്പോഴാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.അമ്പത്തൂരിലെ ഒറഗഡത്തിന് സമീപം നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ വിജയകുമാറിനെ കണ്ടത്.

 

 

 

 

OTHER SECTIONS