ബജറ്റ് സമ്മേളനം ചൊവ്വാഴ്ച ആരംഭിയ്ക്കും; കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

By parvathyanoop.30 01 2023

imran-azhar

 

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ചൊവ്വാഴ്ച ആരംഭിയ്ക്കും .രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സര്‍വേ അവതരണം നടക്കും.രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

 

രാഷ്ട്രപതി പദവി ഏറ്റെടുത്ത ശേഷം ദ്രൗപദി മുര്‍മു ഇരുസഭകളിലേക്കും നടത്തുന്ന ആദ്യ പ്രസംഗമായിരിക്കുമിത്.ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഏപ്രില്‍ ആറ് മുതല്‍ രണ്ട് ഘട്ടമായി നടക്കുന്ന സമ്മേളനത്തില്‍ 27 സിറ്റിങ്ങുകളാണുളളത്.

 

ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തില്‍ നന്ദി പ്രമേയ ചര്‍ച്ച, ബജറ്റ് ചര്‍ച്ചകളുടെ തുടക്കം എന്നിവ നടക്കും. മാര്‍ച്ച് 13-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തില്‍ ഉപാധനാഭ്യര്‍ത്ഥനകളും ബജറ്റും ചര്‍ച്ചയുണ്ടാകും.