ആർ.എം.പിയുമായി സഹകരിക്കാൻ സി.എം.പി

By anil payyampalli.05 05 2021

imran-azhar


കണ്ണൂർ: പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ആർ.എം.പി.യുമായി സഹകരിച്ച് നീങ്ങാൻ സി.എം.പി. സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു.

 

 

ആർ.എം.പി. നേതാക്കളായ എൻ.വേണു, കെ.കെ.രമ എന്നിവരുമായി ഇക്കാര്യം സംസാരിച്ചതായി സി.എം.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. ആർ.എം.പി. ഉൾപ്പെടെ എൽ.ഡി.എഫിൽ ഉൾപ്പെടാത്ത മറ്റ് ഇടതുപക്ഷകക്ഷികളുമായി സി.എം.പി. സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

ഘടകകക്ഷികൾക്ക് കൃത്യമായ പരിഗണന ലഭിക്കേണ്ടതുണ്ട്. എൽ.ഡി.എഫ്. കാണിക്കുന്ന ആ പരിഗണന ആ മുന്നണിയുടെ ബലത്തിന്റെ ഉദാഹരണമാണ്. ഇക്കുറി കേരളാകോൺഗ്രസ് മാണി വിഭാഗവും ജനതാദൾ ലോക് താന്ത്രിക് വിഭാഗവും മുന്നണിയിൽനിന്ന് പോയതോടെ യു.ഡി.എഫിന് അഞ്ചുശതമാനത്തിലധികം വോട്ടിന്റെ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.

 

 

തിരഞ്ഞെടുപ്പിൽ വലിയ തകർച്ചയൊന്നും യു.ഡി.എഫിന് ഉണ്ടായിട്ടില്ല. വേഗം തിരിച്ചുവരാവുന്നതേയുള്ളൂ. പരസ്പരവിശ്വാസത്തിലെടുത്ത് മുന്നണി പൊതുപ്രശ്‌നങ്ങളിൽ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും ജോൺ പറഞ്ഞു.

 

OTHER SECTIONS