By Shyma Mohan.17 08 2022
ലക്‌നൗ: യുപിയില്‍ ലക്‌നൗവിനടുത്തുള്ള ചിന്‍ഹട്ടിലെ ഗോഡൗണില്‍ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന കാഡ്ബറി ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി. ചോക്ലേറ്റ് വിതരണക്കാരനായ രാജേന്ദ്ര സിംഗ് സിദ്ധുവിന്റെ ഗോഡൗണില്‍ നിന്ന് ചോക്ലേറ്റ് ബാറുകള്‍ മോഷ്ടിച്ചത്.
മോഷ്ടാക്കള്‍ ഗോഡൗണ്‍ കാലിയാക്കിയ ശേഷം സിസിടിവി സുരക്ഷാ ക്യാമറകളിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും മറ്റ് ഉപകരണങ്ങളും കൊണ്ടായിരുന്നു കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞത്. ചിന്‍ഹട്ട് പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ ദയവായി മുന്നോട്ടുവരാനും രാജേന്ദ്ര സിംഗ് അഭ്യര്‍ത്ഥിച്ചു.
ചോക്ലേറ്റുകള്‍ സൂക്ഷിക്കുന്നതിനായി സിദ്ധു തന്റെ വീട് ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. വാതില്‍ തകര്‍ത്തതായി അയല്‍വാസി വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് സിദ്ധു എഫ്‌ഐആറില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380ാം വകുപ്പ് പ്രകാരമാണ് ചിന്‍ഹട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.