By priya.26 09 2023
ഒട്ടാവ: നയതന്ത്രബന്ധം മോശമായതോടെ ഇന്ത്യയിലുള്ള പൗരന്മാര്‍ക്ക് കാനഡ ജാഗ്രതാ നിര്‍ദേശം നല്‍കി. യാത്രകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സമീപ കാലത്തെ ഇരു രാജ്യങ്ങളിലെയും സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു വിശദീകരണം.കഴിഞ്ഞ ദിവസങ്ങളില്‍ കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കാനഡ ഇത് തള്ളി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിത് എന്നായിരുന്നു കാനഡയുടെ പ്രതികരണം.വീസ നടപടികള്‍ ഇന്ത്യ നിര്‍ത്തിവച്ചതും പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യതയും കണക്കിലെടുത്താണു കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സമൂഹമാധ്യമങ്ങളില്‍ കാനഡയ്‌ക്കെതിരെ നെഗറ്റീവ് വികാരം പ്രചരിക്കുന്നതു കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.
ചെന്നൈ- വിജയവാഡ വന്ദേഭാരത് സര്‍വീസ് തുടങ്ങി; തിരുപ്പതിയിലേക്ക് വെറും ഒന്നര മണിക്കൂര്‍, ആഴ്ചയില്‍ 6 ദിവസവും സര്‍വീസ്
ചെന്നൈ: ചെന്നൈയില്‍ നിന്ന് വിജയവാഡയിലേക്ക് പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങി. ഇതോടെ തിരുപ്പതി യാത്രയുടെ സമയം ഒന്നര മണിക്കൂറായി കുറഞ്ഞു.
നിരവധി ഭക്തജനങ്ങളാണ് ചെന്നൈയില്‍ നിന്ന് ക്ഷേത്ര നഗരത്തിലേക്ക് എത്തുന്നത്. മറ്റു ട്രെയിനുകളില്‍ 3 മണിക്കൂറിലേറെ സമയമെടുക്കുന്നതാണ് പകുതിയായി കുറഞ്ഞത്.
തിരുപ്പതിയിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് വിജയവാഡയിലേക്ക് പേകുന്ന പതിവ് പാത മാറ്റി റെനിഗുണ്ട വഴി വന്ദേഭാരതിന്റെ സര്‍വീസ് ക്രമീകരിച്ചത്.
റെനിഗുണ്ടയിലേക്ക് തിരുപ്പതിയില്‍ നിന്ന് 9 കിലോമീറ്റര്‍ ആണുള്ളത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ 6 ദിവസവും വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്.
ചെന്നൈയില്‍ നിന്ന് രാവിലെ 5.30ഓടെ യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 7.10ന് റെനിഗുണ്ടയിലെത്തും. മടക്കയാത്രയില്‍ രാത്രി 8.05ന് റെനിഗുണ്ടയിലെത്തുന്ന ട്രെയിന്‍ 10ന് ചെന്നൈ സെന്‍ട്രലിലെത്തും. ചെയര്‍കാറിന് 520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1,005 രൂപയുമാണ് ടിക്കറ്റ് നിരക്ക്.