ഇന്ധനവില കൂട്ടിയത് കേന്ദ്രസര്‍ക്കാര്‍;ഇന്ധനസെസ് പുനഃപരിശോധിച്ചേക്കുമെന്ന് എം.വി ഗോവിന്ദന്‍

By parvathyanoop.04 02 2023

imran-azhar

 

 

കൊച്ചി: കഴിഞ്ഞ ദിവസം ധനമന്ത്രി നടത്തിയ സംസ്ഥാന ബജറ്റ് സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് സഹായകരമാകുന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.അതേ സമയം 40,000 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രം നിഷേധിച്ചത്.

 

ഇത് മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന കടന്നാക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇന്ധനവില മുഴുവനും കൂട്ടിയത് കേന്ദ്രസര്‍ക്കാറാണ്.

 

കേന്ദ്രം അനിയന്ത്രിതമായി നികുതി കൂട്ടിയതാണ് ഈ വില വര്‍ധനവിന് കാരണമായത്.കേരളത്തെ വീര്‍പ്പ് മുട്ടിക്കാനാണ് ഇപ്പോള്‍ കേന്ദ്രം ശ്രമം നടത്തുന്നത്.

 

അതിനെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എം.വി ഗോവിന്ദന്‍ അറിയിച്ചു.അതേസമയം ഇന്ധനസെസ് പുനഃപരിശോധിച്ചേക്കുമെന്ന സൂചനയും എം.വി ഗോവിന്ദന്‍ നല്‍കി.