ശക്തമായ മഴയ്ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

By anilpayyampalli.11 06 2021

imran-azhar

 


തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

 

 

 


അടുത്ത അഞ്ച് ദിവസത്തേക്കാണ് പ്രവചനം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.

 

 

 


2021ജൂൺ 12 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

 

 

2021 ജൂൺ 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

 

 

2021ജൂൺ 14 : എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

 

 

2021ജൂൺ 15 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം,എറണാകുളം, മലപ്പുറം, വയനാട്, കാസർകോട് എന്നിങ്ങനെയാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ
24 മണിക്കൂറിൽ 64.5 മുതൽ 115 മില്ലീമീറ്റർ വരെ മഴ ലഭിക്കും.

 

 

ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

OTHER SECTIONS