By ആഷ്‌ലി രാജന്‍.19 03 2023
തിരുവനന്തപുരം : തന്റെ സുഹൃത്തിനെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയായി കിടപ്പുരോഗിയായ മാറിയ കിളിമാനൂര്‍ മുളയ്ക്കലത്തു കാവ് സ്വദേശിയായ ചന്ദ്രന് നീതി കിട്ടണമൊവശ്യപ്പെട്ട് ജനകീയ മുറ്റേ സമിതി സമരം ആരംഭിക്കുന്നു.ആറ്റിങ്ങല്‍ തഹസില്‍ദാറിന്റെ ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച മുതലാണ് സമരം.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ കുടുംബത്തെ ഒരുസംഘം വീട് കയറി ആക്രമിക്കുകയും അമ്മയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. കടുത്ത മര്‍ദ്ദനമേറ്റ ചന്ദ്രന്‍ കഴിഞ്ഞ 16 വര്‍ഷമായി കിടപ്പുരോഗിയാണ്. അമ്പത്തിനാലുകാരനായ ചന്ദ്രന്റെ കാലുകള്‍ വ്രണം വന്ന് പൊട്ടിയൊലിക്കുന്നു,മൂത്രമൊഴിക്കുന്നത് യൂറിന്‍ ബാഗിലൂടെയാണ്.
ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ചന്ദ്രനെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലും തിരിഞ്ഞു നോക്കുന്നില്ല എാന്നണ് പരാതി. അവിവാഹതനായ ചന്ദ്രന്റെ ഏക ആശ്രയം വൃദ്ധയായ മാതാവ് മാത്രമാണ്.യൂറിന്‍ ട്യൂബ് വേര്‍പെട്ടുപോയാല്‍ ഇത് നേരെയാക്കാനായി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകരെ വിളിച്ചാലും അവര്‍ എത്തില്ലെന്ന് ചന്ദ്രന്‍ പറയുന്നു.
സഹായിക്കാനായി ആരും തന്നെ മുന്നോട്ടു വരുന്നില്ല . സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും തടഞ്ഞു വച്ചിരിക്കുകയാണെും ഇയാള്‍ ആരോപിക്കുന്നു. ജനകീയ മുറ്റേ സമിതിയുടെ പ്രവര്‍ത്തകരാണ് നിലവില്‍ ചന്ദ്രന് കൈത്താങ്ങായി ഉള്ളത്.ചന്ദ്രന്റെ അച്ഛന്‍ ഗോപി വളരെക്കാലം മുമ്പ് മരിച്ചു.ഇദ്ദേഹത്തെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ പരസഹായം ഇല്ലാതെ പറ്റില്ല.
കാരണം ചന്ദ്രന്റെ വീട്ടില്‍ നിന്നും 25 മീറ്ററോളം അകലെയാണ് റോഡ്. സമീപവാസികള്‍ ഇവരുടെ വഴിയും കയ്യടക്കി വെച്ചിരിക്കുകയാണത്രെ. ഇതിനെതിരെ കളക്ടര്‍ക്കും പട്ടികജാതി / വര്‍ഗ്ഗ കമ്മീഷനിലും, പഞ്ചായത്തിലും ചന്ദ്രന്‍ പരാതി നല്‍കിയിരുന്നു. അടിയന്തരമായി നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ഈ കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്ന് ജനകീയ മുറ്റേ സമിതി കവീനര്‍ സേതു കലാകൗമുദിയോട് പറഞ്ഞു.
16 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേസിന് ആസ്പദമായ സംഭവം. തോപ്പില്‍ ജംഗ്ഷനിലുള്ള ഒരു ചായക്കടയില്‍ ചന്ദ്രന്റെ ചില ബന്ധുക്കള്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു. അവിടെ മദ്യപിച്ചുകൊണ്ട് ഇരു ചിലര്‍ ഇവരെ ജാതീയമായി അധിക്ഷേപിച്ചു.വാക്കേറ്റത്തിനിടെ കുടുംബത്തോടൊപ്പം ഉണ്ടായിരു കൊച്ചു കുട്ടിയെ എടുത്ത് റോഡിലേക്ക് വലിച്ചെറിയാന്‍ നോക്കിയപ്പോള്‍ കണ്ടുകൊണ്ട് നന്നിരുന്ന ചന്ദ്രന്‍ പ്രതികരിക്കുകയും അവിടെവച്ച് അടിയും വഴക്കും ഉണ്ടാവുകയും ചെയ്തു.
അതിന്റെ തുടര്‍ച്ചയായാണ് ചന്ദ്രനു നേരെ ആക്രമണം ഉണ്ടായത്.ചന്ദ്രനെ മര്‍ദ്ദിച്ച അവശനാക്കി കിളിമാനൂരിനടുത്തുള്ള ഒരു പാറമടയില്‍ ഉപേക്ഷിച്ച് ആക്രമികള്‍ കടുകളഞ്ഞു. നെട്ടല്ലിനും മറ്റു ശരീര ഭാഗങ്ങള്‍ക്കും വലിയ ക്ഷതം സംഭവിച്ച അദ്ദേഹം ക്രമേണ കിടപ്പിലാവുകയായിരുന്നു. ഈ വിഷയത്തില്‍ നീതി ലഭിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം ചെയ്യാനാണ് ജനകീയ മുന്നേറ്റ സമിതിയുടെ തീരുമാനം.