തൊഴിലാളിദിനത്തിൽ ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്ത് സമൂഹമാധ്യമത്തിൽ വൈറൽ

By anil payyampalli.05 05 2021

imran-azhar

 

ലണ്ടൻ : സമൂഹമാധ്യമങ്ങളിൽ വൈറലായി ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്ത്. ലണ്ടനിലെ എച്ച്എസ്ബിസി ബാങ്കിലെ ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്താണ് വൈറലാവുന്നത്.

 


ജൂലി കസിൻ എന്ന സ്ത്രീ 35 വർഷം ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത ശേഷം വെള്ളിയാഴ്ചയാണ് രാജി വച്ചത്.

 

 

67ാം വയസ്സിൽ രാജി വയ്ക്കുമ്പോൾ സ്ഥാപനത്തിലെ സ്ത്രീകൾ അടക്കമുള്ള മറ്റ് ജീവനക്കാരുടെ ശുചീകരണത്തൊഴിലാളികളുടെ നേർക്കുള്ള സമീപനത്തെ വിമർശിച്ചുകൊണ്ടുള്ളതാണ് രാജിക്കത്ത്.

 

 

 

സ്ഥാപനത്തിൽ തനിക്ക് ലഭിച്ച സമീപനം ക്രൂരവും ആക്രമണ മനോഭാവത്തിൽ കുറഞ്ഞത് അല്ലായിരുന്നുവെന്നും ജൂലി രാജിക്കത്തിൽ വിശദമാക്കുന്നു.

 

 

 


മുൻപോട്ടുള്ള ജീവിതത്തിൽ മറ്റുള്ളവരോട് കരുണ കാണിക്കണമെന്നും ആരും ഒരു ശുചീകരണത്തൊഴിലാളിയേക്കാളും മികച്ചവരല്ലെന്നും വ്യക്തമാക്കിയാണ് ജൂലിയുടെ കത്ത് അവസാനിക്കുന്നത്.

 

തൊഴിലിടത്തിൽ കടുത്ത അവഗണന ശുചീകരണ തൊഴിലാളികൾ നേരിടുന്നുണ്ടെന്നും ജൂലി പറയുന്നു.

 

 

 

ജൂലിയുടെ മകനാണ് അമ്മയുടെ രാജിക്കത്ത് ട്വിറ്ററിൽ പങ്കുവച്ചത്. തൊഴിലാളി ദിനത്തിൽ പങ്കുവച്ച് ഈ രാജിക്കത്തിനോട് നിരവധി പേരാണ് അനഭാവപൂർവ്വം പ്രതികരിച്ചിരിക്കുന്നത്.

 

 

 

OTHER SECTIONS