കോണ്‍ഗ്രസ് ഹര്‍ത്താലില്ല;സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരന്‍

By parvathyanoop.04 02 2023

imran-azhar

 


കണ്ണൂര്‍ : സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കോണ്‍സ്സിന്റെ പുതിയ പ്രഖ്യാപനം. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണെന്നും താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍അറിയിച്ചു.

 

ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.ജനത്തിന്റെ നടുവ് ചവിട്ടി പൊട്ടിക്കുന്ന ഒരു ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്.

 

പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുന്നു. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് ഇവിടെ വിലകൂട്ടിയത്.

 

നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.