കൊറോണയെ തുടർന്ന് പട്ടിണിയും , ദാരിദ്ര്യവും ; ഭക്ഷണത്തിനായി മാർക്കറ്റ് കൊള്ളയടിച്ച് ഇസ്ലാമിക് ഫ്രീഡം

By anilpayyampalli.11 06 2021

imran-azhar

 


മനില : പട്ടിണിയും , ദാരിദ്ര്യവും കൊണ്ടുപൊറുതി മുട്ടിയ ഫിലപ്പിൻസിൽ പൊതുമാർക്കറ്റ് ഇസ്ലാമിക് ഭീകരർ കൊള്ളയടിച്ചു.

 

 

തെക്കൻ ഫിലിപ്പൈൻസിലെ മിൻഡാനാവോയിലെ ഡാറ്റു പഗ്ലാസിലുള്ള പൊതു മാർക്കറ്റാണ് ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് എന്ന ഭികരപ്രസ്ഥാനക്കാർ കൊള്ളയടിച്ചത്.

 

 

 

ഭീകര സംഘത്തിന്റെ വക്താവ് അബു ജിഹാദ് തന്നെയാണ് ബാങ്സാമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സിന്റെ കരിലാലൻ വിഭാഗത്തിൽ നിന്നുള്ളവരാണ് മാർക്കറ്റ് കൊള്ളയടിച്ചതെന്ന് വ്യക്തമാക്കിയത് .

 

 


മാർക്കറ്റിനുള്ളിൽ ഇവർ ആക്രമണമൊന്നും നടത്തിയില്ലെങ്കിലും ജനങ്ങളിൽ ഭീതി വളർത്താൻ ഇത് കാരണമായതായി റിപ്പോർട്ടുകളുണ്ട്.

 

 

ഫിലിപ്പീൻ സൈന്യത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഭീകരർ സ്ഥലം വിട്ടത്. അബു സയ്യഫ് ഉൾപ്പെടെയുള്ള മിൻഡാനാവോയിലെ മറ്റ് ജിഹാദി ഗ്രൂപ്പുകളും ഭക്ഷണത്തിനായി ആക്രമണങ്ങൾ നടത്തുന്നുണ്ട് .

 

 

2008 ൽ അമേരിൽ അംബ്ര കറ്റോയും ചില തീവ്രവാദികളും വിഘടനവാദ ഗ്രൂപ്പായ മൊറോ ഇസ്ലാമിക് ലിബറേഷൻ ഫ്രണ്ടിൽ നിന്ന് പിരിഞ്ഞ് രൂപീകരിച്ചതാണ് ബാങ്സാമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് ഗ്രൂപ്പ് .

 

 

 

കൊറോണയെ തുടർന്ന് സ്വീകരിച്ച നടപടികളാണ് മിൻഡാനാവോയിലെ ഭീകരവാദത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയത് ഭീകര സംഘങ്ങളുടെ സാമ്പത്തിക സമാഹരണത്തിനും തടയിട്ടു.

 

 

 

കൊറോണ വ്യാപിച്ചതോടെ വിദേശത്ത് നിന്നുള്ള ഭീകരർ മിൻഡാനാവോയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു.

 

 

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള തീവ്രവാദികൾക്ക് മലേഷ്യയും ഇന്തോനേഷ്യയുമായുള്ള അതിർത്തി പ്രദേശത്തിലൂടെ മിൻഡാനാവോയിലേക്ക് കടക്കാൻ കഴിയുമെങ്കിലും ഫിലിപ്പൈൻസ് ഗവൺമെന്റിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് അതിനും കഴിയാതെയായി.

 

 

2017 ലെ മറാവി ഉപരോധം മുതൽ, മിൻഡാനാവോയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ സൈന്യം ശക്തമായ പ്രവർത്തനമാണ് നടത്തുന്നത് . കഴിഞ്ഞ വർഷം മുതൽ തന്നെ മിൻഡാനാവോയിലെ ജിഹാദി ഭീകരത കുറഞ്ഞിരുന്നു.

 

 

 

ഈ വർഷം ഫെബ്രുവരിയിൽ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സിന്റെ താവളം പോലും ഫിലിപ്പീൻ സൈന്യം പിടിച്ചെടുത്തിരുന്നു.

 

 


അതേ മാസം തന്നെ അബു സയ്യഫ്, മൗട്ട് ഗ്രൂപ്പ് അടക്കമുള്ള ജിഹാദി ഗ്രൂപ്പുകളുടെ താവളങ്ങളും സൈന്യം അക്രമിച്ചിരുന്നു .

 

 

 

 

 

OTHER SECTIONS