By Shyma Mohan.26 11 2022
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന എഎപി മന്ത്രി സത്യേന്ദ്ര ജെയിന്‍ പ്രത്യേക ഭക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി.
തന്റെ മതവിശ്വാസം അനുസരിച്ച് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ തീഹാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി കോടതി തള്ളിയത്.
ഒരു പ്രത്യേക തടവുകാരനും പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കുന്നില്ലെന്നും മറ്റ് തടവുകാരെ പോലെ നിയമപ്രകാരം എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ ജെയിന് അനുവാദമുണ്ടെന്ന ജയില്‍ അഡ്മിനിസ്‌ട്രേഷന്റെ സബ്മിഷന്‍ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ജഡ്ജി വികാസ് ദുല്‍ അപേക്ഷ തള്ളിയത്.
വൈദ്യപരിശോധന ഉടന്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ജയിലിനുള്ളില്‍ ജെയിന് അടിസ്ഥാന ഭക്ഷണവും മെഡിക്കല്‍ സൗകര്യവും നല്‍കുന്നില്ലെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.