അത്യപൂര്‍വ്വ വിധി;പോക്സോ കേസില്‍ യുവാവിനെ വെറുതെവിട്ട് കോടതി

By parvathyanoop.18 03 2023

imran-azhar



മുംബൈ: അത്യപൂര്‍വ്വ വിധി പ്രസ്താവനയുമായി താനെ സ്പെഷല്‍ പോക്സോ കോടതി.നവി മുംബൈയിലെ ഇരുപത്തിനാലുകാരനെയാണ് വെറുതെ വിട്ടുകൊണ്ട് താനെ സ്പെഷല്‍ പോക്സോ കോടതി ഈ വിധി പ്രസ്താവന നടത്തിയത്.

 

പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഇരുവരുടേയും സമ്മത പ്രകാരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ കോടതി കുറ്റ വിമുക്തനാക്കി.

 

അടുത്ത വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ബലാല്‍ത്സംഗം ചെയ്തെന്നാണ് കേസ്.

 

കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.സംഭവം നടക്കുന്ന സമയത്ത് കുട്ടിക്ക് പതിനേഴ് വയസ്സും ആറ് മാസവും എന്നാണ് രേഖകളിലുള്ളത്.

 

എന്നാല്‍ പ്രായം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മില്ലുള്ളത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്നും കോടതി കണ്ടെത്തി.

 

പതിനേഴ് വയസ്സാണെങ്കില്‍ കൂടി കാര്യങ്ങള്‍ നല്ല രീതിയില്‍ മനസ്സിലാകുന്ന പ്രായമാണെന്നും കോടതി വ്യക്തമാക്കി.